നെടുമ്പാശേരി: നെടുമ്പാശ്ശേരി മേഖലാ മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകളുടെ വിതരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് റിട്ട. കൃഷി ഓഫീസർ എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ,സിജോ ജോർജ് എന്നിവർ പ്രസംഗിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിലേയ്ക്ക് നെടുമ്പാശേരി മേഖലയിലെ വ്യാപാരി കർഷകരെയും സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. അഞ്ഞൂറ് വ്യാപാരികളാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്നത്.