pk-ayyappan-52

കളമശേരി: എ.ആർ ക്യാമ്പിലെ എസ്.ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ പുത്തൻകുളങ്ങര വീട്ടിൽ പി.കെ. അയ്യപ്പനാണ് (52) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പെരുമ്പാവൂർ സെൻട്രൽ പൊലീസ് കന്റീനിലെ മാനേജർ ചുമതലയുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് സംശയിക്കപ്പെടുന്നതായി പൊലീസ് പറഞ്ഞു. പെരുമ്പാവൂരിൽ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. എസ്.ഐ ആയി കഴിഞ്ഞ ദിവസമാണ് പ്രമോഷൻ ലഭിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഷീബ. മക്കൾ: ഗൗരിനന്ദന, ഗൗരിശങ്കർ.