മൂവാറ്റുപുഴ: നഗര വനം പദ്ധതിയുടെ ഭാഗമായി കേരള വനം വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അഡ്വ. ഡീൻകുര്യാക്കോസ് എം.പി നിർവഹിക്കും. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ , നഗരസഭ ചെയർമാൻ പി.പി.എൽദോസ്, വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി.പി.മാത്തച്ചൻ,കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.