കൊച്ചി: മിൽമ പാൽ ലിറ്ററിന് അഞ്ചു രൂപ കൂട്ടണമെന്ന ശുപാർശ സർക്കാർ നിരസിച്ച സാഹചര്യത്തിൽ പാൽ അളക്കുന്ന കർഷകന്റെ അക്കൗണ്ടിലേക്ക് സർക്കാർ സബ്സിഡിയായി പണം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടു. കർണാടകയിലേതു പോലെ ഒരു ലിറ്റർ പാലിന് നാലു രൂപ വീതം സബ്സിഡി നൽകണം. കാലിത്തീറ്റയ്ക്കും സബ്‌സിഡി വേണം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കാലിത്തീറ്റയുടെ വില അനുസരിച്ച് അന്യസംസ്ഥാനങ്ങളിൽ പാലിന്റെ വിലയിൽ ഏറ്റകുറച്ചിലുണ്ടാകും. വില കൂടുകയും കുറയുകയും ചെയ്യും. കേരളത്തിലാകട്ടെ വില ഒരിക്കൽ വർദ്ധിപ്പിച്ചാൽ പിന്നെ കുറയ്ക്കില്ല.