kitti-yo-app

കൊച്ചി: ചെറുകിട,മൊത്ത കച്ചവടക്കാർക്കാരുടെ വ്യാപാരങ്ങൾ ഡിജിറ്റലാക്കാൻ സഹായിക്കുന്ന ആപ്പുമായി സംരംഭകർ. 'കിട്ടി യോ' എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് കച്ചവടക്കാർക്ക് സാധനങ്ങൾ ഓൺലൈനായി വിൽക്കുവാനാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉപഭോക്താക്കൾക്ക് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള കടകൾ ആപ്പുവഴി ലഭിക്കും. കടകളിലെ ഉത്പന്നങ്ങൾ ആപ്പിൽ കാണാം. വ്യപാരികൾക്കും ഉപഭോക്താക്കൾക്കും പ്രത്യേകം ആപ്പുകളാണ് വികിസിപ്പിച്ചത്. വ്യാപാരികൾക്കുള്ള കിട്ടി യോ സെല്ലേഴ്‌സ് ആപ്പിന്റെ അവതരണം നാളെ അവന്യു റീജന്റ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സംബന്ധിക്കും. വ്യാപാരികളുടെ വിറ്റുവരവിൽ നിന്ന് കമ്മിഷൻ ഈടാക്കില്ലെന്ന് ആപ്പ് സംരംഭകരായ സുരേഷ് കുമാർ, സായൂജ്, അനുപമ, വിശാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.