കൊച്ചി: വ്യവസായ സംരംഭകരെ കണ്ടെത്താൻ കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മന്റ് ആൻഡ് അപ്‌ളൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ഈമാസം 15, 16 തീയതികളിൽ ഐക്കൺ 2കെ21എന്നപേരിൽ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. www.rajagiricollege.edu.in എന്ന വെബ്സൈറ്റിൽ 13 വരെ രജിസ്റ്റ‌ർ ചെയ്യാം.