അങ്കമാലി: ഇന്ധനവില വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസർക്കാരിനെതിരേയും നികുതിയിളവ് പ്രഖ്യാപിക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. മൂക്കന്നൂർ പെട്രോൾ പമ്പിന് മുൻപിൽ നടന്ന സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തര്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയ്സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ടി.എം.വർഗീസ്, പോൾ.പി.ജോസഫ്, കെ.വി.ബിബിഷ് , ഡോൺ മാത്യു, വിമൽ ചെറിയാൻ, റിജോ ജോസ്, ബേസിൽ ബേബി എന്നിവർ പങ്കെടുത്തു.