ആലുവ: പെട്രോൾ - ഡീസൽ,പാചകവാതക വിലവർദ്ധനവിനെതിരെ യു.ഡി.എഫ് ഭവന സത്യാഗ്രഹ പ്രതിഷേധം നാളെ നിയോജക മണ്ഡലത്തിലെ മുഴുവൻ ഭവനങ്ങളിലും നടത്താൻ തീരുമാനിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട്, കൺവീനർ എം.കെ.എ. ലത്തീഫ്, ജെബി മേത്തർ ഹിഷാം, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, പി.ബി. സുനീർ, ബിനീഷ് കുമാർ, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, പി.വൈ. വർഗീസ്, ടി.ആർ. തോമസ്, ശരീഫ മുഹമ്മദ് എന്നിവർ പങ്കെടുത്തു.