പറവൂർ: കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വനിതാ കൂട്ടായ്മ ഏരിയ തല ഉദ്ഘാടനം സംസ്ഥാന വനിതാ ഭരണസമിതിയംഗം എസ്. അജിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എസ്. രാജേഷ്, ഏരിയ പ്രസിഡന്റ് സി.എച്ച്. സുനിമോൾ, ഏരിയ കൺവീനർ അമലു വി. ഗോപാൽ, ജോയിന്റ് കൺവീനർ എ. ജയലക്ഷ്മി, യൂണിറ്റ് സെക്രട്ടറി വർഗീസ് കുര്യൻ, യൂണിറ്റ് പ്രസിഡന്റ് എം.എൻ. സുലേഖ എന്നിവർ സംസാരിച്ചു.