പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി ഏഴാം വാർഡിലെ നാട്ടുപച്ച കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കമല സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, പി.എൻ. സന്തോഷ്, സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, എ.കെ. രാജേഷ് എ.ജി. മേനോൻ, ഐഷ സത്യൻ, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു.