tranformar
കുട്ടമശേരി മനക്കക്കാട് കെ.എസ്.ഇ.ബി മൂന്ന് മാസം മുമ്പ് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ

ആലുവ: വോൾട്ടേജ് ക്ഷാമം രൂക്ഷമായ കുട്ടമശേരി മനക്കക്കാട് ഭാഗത്ത് മൂന്ന് മാസം മുമ്പ് സ്ഥാപിച്ച ട്രാൻസ്‌ഫോമർ നോക്കുകുത്തി. ട്രാൻസ്‌ഫോമർ ചാർജ് ചെയ്യാൻ താമസിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

സൂര്യനഗർ മുതൽ മനക്കക്കാട് വരെയുള്ള ഭാഗങ്ങളിലാണ് വോൾട്ടേജ് ക്ഷാമം രൂക്ഷമായിരിക്കുന്നത്. നൂറിലധികം കുടുംബങ്ങളാണ് വോൾട്ടേജ് ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. രാത്രിയായാൽ ട്യൂബ് ലൈറ്റുകൾ തെളിയാത്ത അവസ്ഥയാകും. വോൾട്ടേജ് വ്യതിയാനം മൂലം ഇലക്ട്രിക് ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. വോൾട്ടേജ് ക്ഷാമം രൂക്ഷമാണെന്ന നിരന്തര പരാതിയെ തുടർന്നാണ് മൂന്ന് മാസം മുമ്പ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. ഇത് ചാർജ് ചെയ്താൽ മനക്കകാട് ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൽ സാദിക്കും. ട്രാൻസ്‌ഫോർമാർ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചാലയ്ക്കൽ ഡോ. അംബേദ്കർ ലൈബ്രറി ആവശ്യപ്പെട്ടു .