cpi
അഖിലേന്ത്യ കിസാൻ സഭ ഏലൂർ സഭയുടെ നേതൃത്വത്തിൽ നടന്ന കെ.എ. കേരളീയൻ അനുസ്മരണം സി.പി.ഐ.സംസ്ഥാന സമിതി അംഗം എം.ടി.നിക്സൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: അഖിലേന്ത്യ കിസാൻ സഭ ഏലൂർ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ കെ.എ. കേരളീയൻ അനുസ്മരണം നടത്തി. കേരളത്തിലെ ആദ്യത്തെ കർഷകപ്രസ്ഥാനത്തിന് രൂപം നൽകിയ കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ എന്ന കെ.എ കേരളീയന്റെ അനുസ്മരണത്തിന് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ പതാക ഉയർത്തി. അഖിലേന്ത്യ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണവും നടത്തി. സി.പി.ഐ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ് തോമസ്, പി.എ വേലായുധൻ, എം.എൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു.