-grandma-
റോസി കൊച്ചാപ്പു പഞ്ഞിക്കാരന് റൂറൽ അഗ്രികൾച്ചർ‍ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ ‘ഗ്രേറ്റ് ഗ്രാൻഡമാ’ പുരസ്കാരം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ സമ്മാനിക്കുന്നു

പറവൂർ: നൂറാം ജന്മദിനാഘോഷം ഒഴിവാക്കി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ നൽകിയ പുത്തൻവേലിക്കര റോസി കൊച്ചാപ്പു പഞ്ഞിക്കാരന് റൂറൽ അഗ്രികൾച്ചർ‍ ആൻഡ് റിസർച് ഫൗണ്ടേഷൻ (റഡാർ ഫൗണ്ടേഷൻ) ‘ഗ്രേറ്റ് ഗ്രാൻഡമാ’ പുരസ്കാരം നൽകി.കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പുരസ്കാരം സമ്മാനിച്ചു. കാർഷിക, സാമൂഹികം സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് മുതിർന്ന അമ്മമാർക്കായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡാണിത്.‌ 2020 ഓഗസ്റ്റ് 18നായിരുന്നു റോസിയുടെ നൂറാം ജന്മദിനം. കൊവിഡ് വ്യാപനത്താൽ ആഘോഷങ്ങൾ വേണ്ടെന്നുവെച്ച് ഇളന്തിക്കര പ്രേഷിതതാരം കോൺവന്റിലെ സെന്റ് ജോസഫ് ബാലികാഭവനിലെ കുട്ടികൾക്കായി മൂന്നു സ്മാർട്ട് ഫോണുകൾ നൽകി. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എം.ടി. ജയൻ, കൺവീനർ അഡ്വ. പി.ഡി. ജയൻമോൻ, ഫ്രജിൽ ഫ്രാൻസിസ്, ഫിജോ ജോണി, പി.വി. നെവിൻ എന്നിവർ പങ്കെടുത്തു. പൊതുപ്രവർത്തകൻ തോമസ് പഞ്ഞിക്കാരൻ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, സിസ്റ്റർ ഏലിക്കുട്ടി, മേരി ജോർജ് എന്നിവരാണ് റോസിയുടെ മക്കൾ.