kseb-paravur-
കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം എൻ. ശ്രീവത്സൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മസ്ദൂർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കൊവിഡിനിരയായവർക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികൾ പറവൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കേന്ദ്ര കമ്മിറ്റിയംഗം എൻ.ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ.ബി. നിതിൻ, ആൽഡ്രിൻ കെ. ജോബോയ്, നാസിം എന്നിവർ സംസാരിച്ചു.