പെരുമ്പാവൂർ: കൂവപ്പടി ബത് ലഹേം അഭയഭവൻ അന്തേവാസി വടിവേലു (53) നിര്യാതനായി. സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് മുഖേനയാണ് അഭയഭവനിൽ എത്തിയത്. മാനസിക രോഗിയായതിനാലും സ്വന്തം സ്ഥലം തിരിച്ചറിയുവാൻ കഴിയാത്തതിനാലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം അറിയാവുന്നവർ 7558037295 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.