മൂവാറ്റുപുഴ: ലഹരി വിമോചനത്തിനായി നശാമുക്ത് ഭാരത് അഭിയാൻ കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ മുനിസിപ്പൽതല കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ.എം കോഓഡിനേറ്റർ ഫ്രാൻസിസ് മൂത്തേടൻ പദ്ധതി വിശദീകരിച്ചു. സി.ഡി.പി.ഒ സൗമ്യ എം ജോസഫ് , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ, എ.ഇ.ഒ വിജയ. ആർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മേരി പോൾ, എസ്.പി.സി. ഓഫീസർ സലിം പി.ഹസൻ, എസ്.ഐ ആനന്ദ് എം.എ, ബ്ലോക്ക് കോ ഓഡിനേറ്റർ ഖത്താബ് പി.എ, വയോമിത്രം കോ ഓഡിനേറ്റർ നിഖിൽ വി, രാജശ്രീ രാജു എന്നിവർ സംസാരിച്ചു.