പറവൂർ: കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ സമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിന് ചുറ്റുമതിലും രണ്ട് പ്രവേശന കവാടങ്ങളുമുണ്ട്. ശ്മശാനത്തിന്റെ വടക്ക് വശത്തും പടിഞ്ഞാറ് വശത്തും ഇരുമ്പ്ഗെയ്റ്റാണ് സ്ഥാപിച്ചട്ടുള്ളത്. ഇതിൽ വടക്ക് വശത്തുള്ള ഗെയ്റ്റ് അറുത്ത് മാറ്റി സ്വകാര്യ വ്യക്തിക്ക് ശ്മശാനത്തിലൂടെ വഴി നിർമ്മിച്ചു. ഇതിലൂടെയാണ് സാമൂഹ്യ വിരുദ്ധർ പ്രവേശിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചേന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ ഹരിദാസ് ആവശ്യപ്പെട്ടു.