പറവൂർ: സംവരണം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. മുനമ്പം കവലയിലെ പോസ്റ്റാഫീസിന് മുന്നിൽ ഏരിയാ സെക്രട്ടറി എ.എ. പവിത്രൻ ഉദ്ഘാടനം ചെയ്തു. എം.എ. ജിബീഷ് അദ്ധ്യക്ഷത വഹിച്ചു. ഗോതുരുത്തിൽ ഏരിയാ പ്രസിഡന്റ് സി.വി. അജിത്ത് കുമാർ, മന്ദത്ത് ജില്ലാ കമ്മിറ്റിയംഗം പി.കെ. ശേഖരൻ, കുര്യാപ്പിള്ളിയിൽ കെ.വി. സുജിത്ത്, മാല്യങ്കരയിൽ എൻ.ആർ. രൂപേഷ് എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.