ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് നിയമപരമായ നടപടികൾ പൂർത്തീകരിച്ചാൽ പാടശേഖരം വാങ്ങുന്നതിന് പിന്തുണ നൽകാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. 2010-15 ലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്ത് ഓഫീസിന് 50 സെന്റിൽ കുറയാതെയുള്ള ഭൂമി വാങ്ങാൻ തുക കണ്ടെത്തി ബാങ്കിൽ നിക്ഷേപിച്ചത്.