കൊച്ചി: എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരിവർജജന മിഷന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന് ജില്ലയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 3ന് സിനിമാതാരം ജയകൃഷ്ണൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്യും. എക്‌സൈസ് സി.ഐ ജി. വിനോജ് മുഖ്യപ്രഭാഷണം നടത്തും. മൂവാറ്റുപുഴ വിമുക്തി ഡീ അഡിക്ഷൻ സെന്ററിലെ സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ ഓരോ താലൂക്കിലേയും തിരഞ്ഞെടുത്ത കോളേജുകളിൽ പരിപാടികൾ നടത്തും.