ആലുവ: വെള്ളക്കെട്ടും കൊതുകുശല്യവും രൂക്ഷമായ ആലുവ റെയിൽവേ സ്റ്റേഷനിലെ നാല് ടാക്സി ഡ്രൈവർമാർക്ക് ഡെങ്കിപ്പനി. രണ്ടാഴ്ച്ചയ്ക്കിടയിലാണ് നാല് പേർക്കും പനി പിടിപ്പെട്ടത്. ചിലർ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. പരിസരത്തെ അസഹ്യമായ കൊതുകുശല്യമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഡ്രെെവർമാർ പറയുന്നു. റെയിൽവേ സ്റ്റേഷന് മുൻവശം ഹോട്ടൽ ഉടമകളുമായി കേസ് നിലനിൽക്കുന്ന വഴിയിലാണ് മാലിന്യവും വെള്ളക്കെട്ടുമുള്ളത്. അടുത്തിടെ വാർഡ് മെമ്പർ പ്രീത രവി നഗരസഭ കണ്ടിജൻസി ജീവനക്കാരെ ഉപയോഗിച്ച് കുറച്ച് മാലിന്യം നീക്കിയിരുന്നു. നഗരസഭ ഉപയോഗിക്കുന്ന കൊതുക് നശീകരണ മരുന്ന് രണ്ട് വർഷത്തിലേറെ പഴക്കമുള്ളതാണെന്നും ആക്ഷേപമുണ്ട്.