cusat

കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ പി.എച്ച്.ഡി പ്രവേശനത്തിനായുള്ള ഡിപ്പാർട്ട്‌മെന്റൽ അഡ്മിഷൻ ടെസ്റ്റ് ജൂലായ് 22, 23 തീയതികളിൽ നടക്കും.

എം.ടെക് പ്രവേശനത്തിനുള്ള (ഫുൾ ടൈം/ പാർട്ട് ടൈം പ്രോഗ്രാമുകൾ) ഡിപ്പാർട്ട്‌മെന്റൽ അഡ്മിഷൻ ടെസ്റ്റ് 22, 23, 26 തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾ കുസാറ്റ് വെബ്‌സൈറ്റിൽ ലഭിക്കും. ജൂലായ് 15നകം അറിയിപ്പും ഹാൾ ടിക്കറ്റും ലഭിക്കാത്തവർ സ്‌കൂൾ ഓഫ് എൻജിനിയറിംഗ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2862035.