ആലുവ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഡി.വൈ.എഫ്.ഐയുടെ അധോലോക മാഫിയ ബന്ധത്തിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽ പകൽ പന്തം തെളിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ സെക്രട്ടറിമാരായ എം.എ. ഹാരിസ്, എ.എ. അബ്ദുൾ റഷീദ്, പി.എച്ച്. അസ്ലം, ഫാസിൽ ഹുസൈൻ, സബീർ മുട്ടം, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, ജോണി ക്രിസ്റ്റഫർ, ശരത് നാരായണൻ, പി.എച്ച്.എം. ത്വൽഹത്, അൽ ആമീൻ, അൽഫിൻ രാജൻ, ജാസ് കോമ്പാറ എന്നിവർ പങ്കെടുത്തു.