mi

മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിടിച്ച് വൃദ്ധൻ മരിച്ചു. ചെറുവട്ടൂർ കുരുവിനാംപാറ കാലാതോട്ടിയിൽ മൈതീനാണ് (75) മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് മുളവൂർ പള്ളിപ്പടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൈതീനെ ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് രാവിലെ 11.30ന് കുരുവിനാംപാറ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കുരുവിനാംപാറ ചുണ്ടാട്ട് കുടുംബാംഗം ഫാത്തിമ. മക്കൾ: മുഹമ്മദ്, അലി, അസീസ്, നാസിറുദ്ദീൻ വഹബി, നജീബുദ്ദീൻ വഹബി, നുസുറത്ത്. മരുമക്കൾ: ഷീജ, ഫൗസിയ, ഷംല, സുഹറ, റംസിയ, സലാം കരിമ്പൻ.