ആലുവ: ബി.ജെ.പി പരമ്പരാഗത വ്യവസായ സെൽ ജില്ലാ കൺവീനറും യുവമോർച്ച മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ രാജീവ് മുതിരക്കാട് ബി.ജെ.പിയിൽ നിന്നും രാജിവച്ചു. പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജീവ് മുതിരക്കാട് പറഞ്ഞു. ദീർഘനാളായി സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജീവിനെ പ്രാദേശിക നേതൃത്വം അവഗണിച്ചതിലുള്ള പ്രതിഷേധമാണ് പാർട്ടി വിടാൻ കാരണമെന്ന് സൂചനയുണ്ട്. മാണി സി. കാപ്പൻ നയിക്കുന്ന പാർട്ടിയിൽ ചേരാനുള്ള നീക്കമാണ് നടക്കുന്നത്.