മൂവാറ്റുപുഴ: പാചകവാതകവില വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജോയിന്റ് കൗൺസിൽ വനിതാ സംസ്ഥാന കമ്മിറ്റി അടുപ്പുകൂട്ടി പ്രതിഷേധസമരം നടത്തി. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധസമരം ജോയിന്റ് കൗൺസിൽ വനിത സംസ്ഥാന കമ്മിറ്റി അംഗം വി. സന്ധ്യാരാജി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം പി.ടി. ഗിരിജാമോൾ, മേഖലാകമ്മിറ്റി സെക്രട്ടറി ബിന്ദു എം.ജി തുടങ്ങിയവർ സംസാരിച്ചു.