education
കാഞ്ഞൂർ കിഴക്കുംഭാഗം സഹകരണ ബാങ്കിന്റെ വിദ്യാതരംഗിണി വായ്പാ വിതരണോദ്ഘാടനം ടി.ഐ.ശശി നിർവഹിക്കുന്നു

കാലടി: ഓൺലൈൻ പഠനം നടത്തുന്നതിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത വിദ്യാത്ഥികൾക്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാ തരംഗിണി വായ്പയ്ക്ക് കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ 10 -ാം വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുന്നത്. 10000 രൂപ പലിശ രഹിത വായ്പ നൽകുന്നതാണ് പദ്ധതി . ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി വിതരണോദ്ഘാടനം ചെയ്തു. എം.ജി. ശ്രീകുമാർ, പി.വി.പൗലോസ്,വി.ഒ.പത്രോസ്, കെ. യു .അലിയാർ, കെ.കെ.രാജേഷ് കുമാർ, ബാങ്ക് സെക്രട്ടറി പി.എ.കാഞ്ചന ,എം.ബി.സിനി, കെ.എൻ.സന്തോഷ് എന്നിവർ പങ്കെടുത്തു.