പെരുമ്പാവൂർ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഹയർസെക്കൻഡറി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതിയിൽ മാതൃകാ എൻട്രൻസ് പരീക്ഷയ്ക്ക് അവസരമെരുക്കുന്നു. കഴിഞ്ഞ നാലു വർഷമായി നടന്നുവരുന്ന സൗജന്യ കീം, നീറ്റ് എൻട്രൻസ് പരിശീലന പദ്ധതി ഓൺലൈനായി നടത്തും. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇ.എം.ഇ. സ്‌കിൽ ഡെവലപ്‌മെന്റ് അക്കാഡമിയുടെ സഹായത്തോടെ കേരളത്തിലെ പരിശീലന വിദഗ്‌ദ്ധരും പ്രൊഫഷണൽ കോളേജ് അദ്ധ്യാപകരും ചേർന്ന് മോഡൽ എൻട്രൻസ് പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ തയ്യാറാക്കും. എൻജിനീയറിംഗ് കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പുകളോടെ പഠിക്കുന്നതിന് മോഡൽ പ്രവേശന പരീക്ഷയിലെ റാങ്കുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക്: 9446070594.