കുറുപ്പംപടി: ഫാ: സ്റ്റാൻ സ്വാമി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ഉപവസിച്ചു. കെ.പി.സി.സി നിർവാഹക സമിതിഅംഗം ഒ .ദേവസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബേസിൽ പോൾ, പി.പി.അവറാച്ചൻ, ജോഷി തോമസ്, സജി പടയാട്ടിൽ, തോമ കുഞ്ഞ് പുല്ലൻ, ജോബി മാത്യ, എൽദോ ചെറിയാൻ, പി.എം .അബ്രാഹം പി.പി.ശിവരാജൻ. നോയൽ ജോസ്, എൽദോ അറക്കൽ, എം. ഐ.വർഗീസ്, എന്നിവർ പ്രസംഗിച്ചു.