e-k-sethu
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പാതാളത്ത് നടത്തിയ പ്രതിഷേധ സമരം മുതിർന്ന നേതാവ് ഇ.കെ.സേതു ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഫാ.സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പാതാളം കവലയിൽ നടത്തിയ സമരം മുതിർന്ന നേതാവ് ഇ.കെ.സേതു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.ഷാനവാസ്, അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജന:സെക്രട്ടറിമാരായ ജോസഫ് ആന്റണി, ലിസി ജോർജ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ മധു പുറക്കാട്, കെ.ഐ.ഷാജഹാൻ, പി.എം. അയൂബ്, വർഗീസ് വേവുകാടൻ, തുടങ്ങിയവർ സംസാരിച്ചു.