മുളന്തുരുത്തി: സ്ത്രീവിരുദ്ധ പ്രവണതകൾക്കെതിരെ സി.പിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായി സി.പി.എം ആരക്കുന്നം ലോക്കൽ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മറ്റിയംഗം സി.കെ റെജി ഉദ്ഘാടനം ചെയ്തു. എൻ.ടി.കുഞ്ഞുമോൾ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം.ആർ മുരളിധരൻ, ലിജോ ജോർജ്ജ്, എബി പാലാൽ, വി.കെ.വേണു എം.എസ് മണി എന്നിവർ സംസാരിച്ചു.