വൈപ്പിൻ: പട്ടികജാതിക്ഷേമസമിതി എടവനക്കാട് വില്ലേജ് കമ്മിറ്റിയുടെനേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനെതിരെ എടവനക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ ജില്ലാ സെക്രട്ടറി എം.കെ. ശിവരാജൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യമേഖലയിൽ സംവരണം നിയമപരമായി നടപ്പിലാക്കുക, സംവരണം മൗലികാവകാശമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. വില്ലേജ് പ്രസിഡന്റ് പി.കെ.നടേശൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. ചന്ദ്രൻ , കെ.എ.സാജിത്ത്, വി.എൻ. ബാബു എന്നിവർ സംസാരിച്ചു.