വൈപ്പിൻ: കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം പഞ്ചായത്ത് 1, 20, 21 എന്നി വാർഡുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി.സഹദേവനും വൈസ് പ്രസിഡന്റ് കെ.കെ.ബാബുവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാസ്‌മോൻ മരിയാലയവും ചേർന്ന് കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ കൈമാറി. വി.എക്‌സ്.റോയ്, ബ്രോമിൽ രാജ്, പോൾ ജോസ്, വിൻസെന്റ് കാവലംകുഴി, ജോയ് പനക്കൽ, ജെയിംസ് അറക്കൽ, ആൽബി, വാർഡ് മെമ്പർ ജെസ്‌നാ സനൽ എന്നിവർ പങ്കെടുത്തു.