മുളന്തുരുത്തി: പുളിക്കമാലി ഗവ.ഹൈസ്കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി ആരംഭിച്ച വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. കവി പി. രാമൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് എ.എ സുരേഷ് അദ്ധ്യക്ഷനായിരുന്നു. സാഹിത്യ വേദി കൺവീനർ സന്ധ്യ, ആർഷ, അനഘ അനിൽ, പ്രിയ ബാബു എന്നിവർ സംസാരിച്ചു.