കൊച്ചി : സ്ത്രീധനം ഉൾപ്പെടെയുള്ള സാമൂഹികവിപത്തുകൾക്കെതിരെ കേരള മഹിള സംഘം ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾ നടത്തും. ഇതിന്റെ ഭാഗമായി 'ലിംഗസമത്വ കേരളത്തിനായി പോരാടാം നമുക്കൊന്നായി' എന്ന സന്ദേശമുയർത്തി 30ന് സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രതിജ്ഞയെടുക്കും. ലിംഗനീതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളാമഹിളാ സംഘം ആവശ്യപ്പെട്ടു.യോഗത്തിൽ അഡ്വ . ഇന്ദിര രവീന്ദ്രൻ, മന്ത്രി ജെ ചിഞ്ചുറാണി, കമലാസദാനന്ദൻ, പി .വസന്തം എന്നിവർ സംസാരിച്ചു.