അങ്കമാലി: യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടിക്കടവ് തെക്കേടത്ത് വീട്ടിൽ കുഞ്ഞവരയുടെ മകൻ ജെയ്സനാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രി അങ്ങാടിക്കടവ് റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കുമ്പളങ്ങി വിക്രമത്ത് കുടുംബാംഗം ജിഷ. മക്കൾ: ജാനിസ്, ജിയോൺ.
ജെയ്സന്റെ പിതാവ് കുഞ്ഞവര വിഷം ഉള്ളിൽചെന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.