വൈപ്പിൻ: പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി ചെറായി ജംഗ്ഷനിൽ പകൽപ്പന്തം തെളിച്ചു പ്രതിഷേധിച്ചു.കോൺഗ്രസ് നേതാവ് മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം കെ.എം.പ്രസൂൺ, ആന്റണി ഹിജു,അരുൺകുമാർ,കെ.ആർ.രാഹുൽ ദേവ്, ടി.എസ്. ഷിജിത്ത്, കെ.എസ്,ഹർഷാദ്, മനു, ജാസ്‌മോൻമരിയാലയം,നിതിൻ,വിശാഖ്,സ്മിതുൻ,അംബ്രോസ്,സജ്ജാദ്‌സഹീർ,സഹദ്,ഹരീന്ദ്രബാബു,സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.