വൈപ്പിൻ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വൈപ്പിൻ യൂണിറ്റ് കൂട്ടായ്മ അയ്യമ്പിള്ളിയിൽ പറവൂർ ഏരിയ പ്രസിഡന്റ് സി. എച്ച്. സുനിമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം അനൂജ ജോർജ്, യൂണിറ്റ് സെക്രട്ടറി കെ. ശ്രീദേവി എന്നിവർ സംസാരിച്ചു. വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, സ്ത്രീധന സമ്പ്രദായത്തെയും ലിംഗനീതി നിഷേധനങ്ങളെയും പ്രതിരോധിക്കുക. കേരള സർക്കാരിന്റെ സ്ത്രീപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ നൽകുക എന്നീ മുദ്രാവാക്യങ്ങൾ കൂട്ടായ്മയിൽ ഉന്നയിച്ചു.