കൊച്ചി: ലക്ഷദ്വീപിൽ കൊവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. കവരത്തിയിൽ രോഗം റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധനടപടികൾ ഉൗർജിതമാക്കിയെന്ന് കളക്ടർ അസ്കർ അലി അറിയിച്ചു.
കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തവർ എത്രയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴ ഈടാക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കും. അകത്ത് ജനങ്ങളെ പ്രവേശിപ്പിക്കരുത്. ഒരാഴ്ചയ്ക്കിടെ ലഭിച്ച കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമില്ലാതെ കടകൾ തുറന്നാൽ പൂട്ടിക്കും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണിലായതിനാൽ ആവശ്യവസ്തുക്കൾ മുൻകൂർ ശേഖരിക്കണമെന്നും കളക്ടർ നിർദേശിച്ചു.