കൊച്ചി: പ്രതിരോധ വകുപ്പിന്റെ ആയുധ നിർമ്മാണ ഫാക്ടറികളിൽ തൊഴിൽ സമരങ്ങൾ നിരോധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രകാശൻ, വി.പി.ചന്ദ്രൻ കെ.വി.അനിൽകുമാർ, പി.എസ്.സതീഷ്, കെ.കെ.സുകമാരൻ, പി.ആർ.സത്യൻ എന്നിവർ സംസാരിച്ചു.