കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു സമർപ്പിച്ച അപകീർത്തിക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോടതിയിൽ ഹാജരായി. 2012 നവംബർ 12 ന് നടത്തിയ വാർത്താസമ്മേളനത്തിൽ രാജുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
വിചാരണയുടെ ഭാഗമായി കുറ്റപത്രം വായിച്ചുകേൾക്കാനാണ് ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.