11
കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ.പി ഷാജി പതാക ഉയർത്തുന്നു

തൃക്കാക്കര: അഖിലേന്ത്യാ കിസാൻ സഭ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എ കേരളീയൻ അനുസ്മരണം നടത്തി. കാക്കനാട് കെ.സി.മാത്യു സ്മാരക മന്ദിരത്തിന് മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം. എബ്രാഹം അനുസ്മരണ പ്രഭാഷണം നടത്തി. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ.പി ഷാജി പതാക ഉയർത്തി. അസീസ് ഇടച്ചിറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ ടി രാജേന്ദ്രൻ,എൻ ജയദേവൻ എന്നിവർ പങ്കെടുത്തു.