covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1291 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 1261. 22 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ നാല് പേർ ആരോഗ്യ പ്രവർത്തകരാണ്. 1389 പേർ രോഗമുക്തി നേടി. 2331പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2739 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35305. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13929 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ടി.പി.ആർ 9.27 ശതമാനം.

കൂടതൽ രോഗികൾ
• വാഴക്കുളം 40
• വടക്കേക്കര 38
• തൃക്കാക്കര 37
• പായിപ്ര 36
• വെങ്ങോല 35
• എളംകുന്നപ്പുഴ 27
• ഞാറക്കൽ 27
• ആലങ്ങാട് 26
• കളമശ്ശേരി 25
• പള്ളിപ്പുറം 25
• മരട് 25
• കോതമംഗലം 24
• അശമന്നൂർ 21
• എളമക്കര 21
• പല്ലാരിമംഗലം 21
• തൃപ്പൂണിത്തുറ 20
•നോർത്തുപറവൂർ 20