കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കീഴില്ലം കുറിച്ചിലക്കോട് റോഡിൽ കോച്ചേരി ഇറക്കത്തിൽ നിൽക്കുന്ന ആൽമരം മുറിച്ചു നീക്കാൻ പഞ്ചായത്ത് ട്രീകമ്മിറ്റി തീരുമാനിച്ചു. ശക്തമായ കാറ്റിലും മഴയിലും ഏത് നിമിഷവും നിലം പതിക്കാവുന്ന രീതിയിലാണ് മരം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്. ശിഖിരങ്ങൾക്കിടയിലൂടെ പതിനൊന്ന് കെ.വി ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നുണ്ട്. ആൽ മരം ജനങ്ങൾക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നുയെന്ന് കാണിച്ച് കേരളകൗമുദി ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു.
നിരവധിതവണ പഞ്ചായത്തിലും പി.ഡബ്ല്യു.ഡി ഓഫീസിലും മറ്റു പരാതികൾ നൽകിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് സമീപവാസി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ട്രീ കമ്മിറ്റി കൂടി മരം മുറിക്കാൻ തീരുമാനിച്ചു.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ , വില്ലേജ് ഓഫീസർ ജയ്സൺ, ഫോറസ്ട്രി ഉദ്യോഗസ്ഥൻ വിനോദ്, വാർഡ് മെമ്പർ കെ.കെ.മാത്തുകുഞ്ഞ്, ഹസീന തുടങ്ങി ട്രീ കമ്മിറ്റി സ്ഥലം സന്ദർശിച്ചു.
പഞ്ചായത്ത് ട്രീ കമ്മിറ്റിയുടെ നിർദ്ദേശം സോഷ്യൽ ഫോറസ്ട്രി അറിയിച്ച് വില നിശ്ചയിക്കും. ശേഷം ലേലത്തിൽ വെച്ച് മുറിച്ചു മാറ്റും. കാലതാമസം ഒഴിവാക്കാൻ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചതിന് ശേഷം ലേലം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
അർച്ചന വിഷ്ണു, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ