കിഴക്കമ്പലം: ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് കൈത്താങ്ങായി എം.എൽ.എ ഹെൽപ്പ് ഡെസ്‌ക്ക് പെരിങ്ങാല. ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്പലപ്പടി, പെരിങ്ങാല പ്രദേശങ്ങളിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഹെൽപ്പ് ഡെസ്‌ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കൺവീനർ നിസാർ ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു. ടി.പി.ഷാജഹാൻ, പി.കെ.അലി, എം.കെ. സാജൻ തുടങ്ങിയവർ സംസാരിച്ചു.