കിഴക്കമ്പലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് 2,22,000 രൂപ സംഭാവന നൽകി. മുൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പി.വി. ജേക്കബ് ബേബി സ്‌കറിയ, എൽദോ ജോൺ തുടങ്ങിയവർ സംസാരിച്ചു.