കോലഞ്ചേരി: പുത്തൻകുരിശ് ഗവൺമെന്റ് സർവന്റ്സ് സഹകരണ സംഘം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ അദ്ധ്യാപകർക്ക് കൈമാറി. സംഘം പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ.സുശീല, ബോർഡ് അംഗങ്ങളായ വി.കെ. സുരേഷ്‌കുമാർ, കെ.എം.മേരി, സി.കെ.ഷോളി, പി.എസ്. മണിരാജ്, സെക്രട്ടറി വിൽസൺ കെ.സ്‌കറിയ എന്നിവർ സംസാരിച്ചു.