കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ ഭരണ നിർവഹണ ജീവനക്കാരുടെ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം വിവിധ പദ്ധതികളുടെ നടത്തിപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നിർവഹണ രീതികളെക്കുറിച്ചും ഭരണസമിതിയുമായി ചർച്ച നടത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, സെക്രട്ടറി പി.എൻ. പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.