കോതമംഗലം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന പെരിയാർവാലി ലോ ലെവൽ കനാൽ പുലിമല പാലത്തിനു സമീപത്തെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം റഷീദ സലിം,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. എം അലിയാർ,ടി. കെ കുമാരി,സിജി ആന്റണി,ലത ഷാജി,സെന്റ് തോമസ് ചർച്ച് വികാർ ഫാദർ സിജു തുടങ്ങിയവർ പങ്കെടുത്തു.