കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അയിരൂർപാടം സെന്റ് തോമസ് ചർച്ച് ഇടവകയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന വികാരി ഫാദർ സിജുവിന് യാത്രഅയപ്പ് നൽകി. ആന്റണി ജോൺ എം.എൽ.എയും വാർഡ് മെമ്പർ എസ്.എം.അലിയാരും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ഒപ്പം അഗ്നിച്ചിറകുകൾ എന്ന പുസ്തകവും സമ്മാനിച്ചു. സമ്മേളനം ആന്റണി ജോൺ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു .ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ കുമാരി,സിജി ആന്റണി,ലത ഷാജി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.